Monday, May 26, 2008

ഒരു കുഞ്ഞി പൂവ്

വേലിക്കല്‍ നിന്നൊരു പൂവല്ലേ നീ...

കൊച്ചു പൂമൊട്ടായ് കാറ്റുമൊതതാടിയില്ലെ......

ഇന്നെന്‍െറ മുറ്റത്തെ കൊച്ചുപൂക്കളതതിന്‍െറ റാണിയല്ലേ..

നിന്‍റെ നിറങ്ങളെന്‍് ആത്മാവിലൊരു പിടി വര്‍ണ വസന്തങ്ങള്‍ വാരിതൂവി

നീയിന്നു വാടല്ലേ കരിയല്ലേ പൂവേ നീയെന്‍റെ ആരോമ്മല്‍ സ്വപ്നമല്ലേ....

Wednesday, May 7, 2008

എന്നെയും കാത്ത്

മാമ്പൂക്കള്‍ വിരിയുന്ന ഈറന്‍ വെളുപ്പാന്‍ കാലത്തു നാമം ജപിക്കുന്ന്നു പക്ഷികുഞ്ഞുങ്ങള്‍
എന്നോട് പറഞ്ഞതു ഇനിന്യും കാണാം എന്നാണ്...
ഇല്ലി പടരപ്പുകളില്‍ ഒളിച്ചുകളിച്ചിരുന്ന കാറ്റും കുയിലും
എന്നോട് പാടിയത്‌ വീണ്ടും പാടണം എന്നാണ് ...
മിഴിചിമ്മുന്ന ഓരോ ചെമ്പരത്തി മൊട്ടും ഒരു കുടന്ന സുഗന്ദം തന്ന ചെമ്പകപൂവും
എനിക്ക് തന്നത്‌ മനോഹരിതയുടെ നൂറു നിറങ്ങള്‍ ആണ്
നാട്ടു മാവിന്‍ കൊമ്പിലെ ഊഞ്ഞാല്‍ പട്ടയും,മനിനാഗകാവിലെ കാഞ്ഞിരവും
ഇനിയും എന്നോട് മൂളാന്‍ എന്തോ ബാക്കി വച്ചിട്ടുണ്ട്
എന്നെയും കാത്തു കല്‍ വിളക്കുകള്‍ കണ്‍ ചിമ്മാതെ കാത്തിരിക്കും
എന്നെയും കാത്തു കുന്നിമണികള്‍ പോഴിയുന്നുടാവും ....
തുമ്പ പൂകള്‍ വിരിയുന്ന ഓണകാലവും,ഓണത്തുംബിയും
ഒലെഞാളികിളികളും മംഗളാശംസകലുമയീ പടിവാതീല്കല്‍് നില്പുണ്ടാവും...
എന്നെയും കാത്തു ............................

എന്നെയും കാത്തു

Sunday, May 4, 2008

ഇനി ഞാന്‍ സ്വപ്നം കാണട്ടെ ...

ഇനി ഞാന്‍ എന്ന് മഴ കാണും
ഒരു ഓണം കൂടും
ഒന്നുഞ്ഞലാടും ...
പാടവരംബത്തുകൂടോടും...
പട്ടുപാവാട ചുറ്റും ...
അരിനെല്ലീക്ക തിന്നും ...
നാമം ജപിക്കും
അമ്മ മടിയില്‍ ചാഞ്ഞുറങ്ങും
അച്ഛനോട് കിന്നാരം പറയും
അനിയനെ തോളത്തു തട്ടും ...
മുല്ല പൂ ചൂടും ..
തഴം പായില്‍ ഉച്ചക്ക് മയങ്ങാന്‍ കിടക്കും
ഇല്ല...................
ഇനി ഞാന്‍ സ്വപ്നം കാണും....
സ്വപ്നം മാത്രം ...........................................

ഓര്‍മപൂവുകള്‍ .....കുഞ്ഞികിളി......


ഒരായിരം വസന്ത കാലത്തെ നിറങ്ങള്‍ മുഴുവന്‍ എടുതണിഞ്


ഇന്നു വേലിക്കലെ കൊന്നപൂമരം പൂത്തു നില്‍പ്പുണ്ടാവും


കോലോത്തും , രാധ ചേച്ചിയുടെ വീടിലും എവിടെയും


നിറയുന്നത്‌ ഒരിത്തിരി കൊന്നപൂവീന്‍െറ ഐശ്വര്യം ...


കണ്ണനെ കണി കാണാന്‍ ,വരും കാലങ്ങളില്‍ ജീവിതത്തില്‍


കണിയുടെ സ്വര്‍ണാ വെളിച്ചം കൂടുതല്‍ പ്രഭ പകരാന്‍


മനസു നിറയെ പ്രാര്‍ത്തന്കളും ആയീ..ഒരു വിഷു കാലത്തെ ....അല്ല ...


ഓര്‍മ കളില്‍ നിറഞ്ഞു നില്‍ക്കുന്ന നല്ല കാലത്തേ വീണ്ടും കാത്തിരിക്കുന്നു


..............................ഒരു പാവം കുഞ്ഞികിളി .........................

Saturday, May 3, 2008

എട്ടനായി

പൂത്തുലഞ്ഞ ഈ പൂമര
ചോട്ടീല്‍ ഞാന്‍ കാത്തിരുന്നത്...
ഒരു വസന്ത കാലത്തേ ആയിരുന്നു...........
അന്നു പെയ്ത ചാറ്റല്‍ മഴയില്‍ ഈറനായി മാറിയത്
എന്‍റെ മനസായിരുന്നു.........
കുന്നിമണികള്‍ പെറുക്കി എടുത്തു വച്ചത്......
സ്വപ്നങള്‍ക്ക് നിറം നല്കാനായിരുന്നു.......
ഇന്നു...എന്‍റെ വസന്തകാലവും
,,,എന്‍റെ സ്വപ്നങളും......
മുഴുവന്‍.....നിന്‍റെ..............സ്നേഹതിന്‍െറ നിറമാണ്........
..............നിറഞ്ഞ സ്നേഹതിന്‍െറ........
ആ...സ്നേഹത്തില്‍... ....ഞാന്‍ ഇന്നു..നൂറു നിറമുള്ള......പുതിയ..സ്വപ്നങ്ങള്‍....കണ്ടു തുടങ്ങുന്നു.....