ആയിരം കയ്യുമായ് മണ്ണിനെ, മനസിനെ...
തണുപ്പ് പുതപ്പിക്കാന്‍ ....
ചാറ്റലായ് ,ആര്‍ത്തലച്ചു നീ പിന്നെയും വന്നുവോ?
ഇലകളെ തട്ടിയുണര്‍ത്തി വാനിന്‍ ദുഖമായ്
പെയ്തു തീരുന്നുവോ?
ദൂരെ അങ്ങ് ദൂരെ
ഒരാര്‍പ്പുമായ് തുടങ്ങി നീ
ഓട്ട് പുറത്തു വന്നണയാന്‍ ഞാന്‍ കാത്തിരുന്ന
രാത്രികള്‍ എത്രയോ മാഞ്ഞുപോയ്
ഒടുവില്‍ നീ നിശബ്ദം പെയ്തു തുടങ്ങുമ്പോള്‍
ഒരു ചെറു തുള്ളി വീണെന്‍ കണ്ണുകള്‍ നനയുമ്പോള്‍....
പെയ്തു തോര്‍ന്നു മാഞ്ഞപ്പോഴും ഇടെക്കെപ്പോഴോ തന്ന മഴവില്ലുകീരും ഞാനിന്നുമോര്‍ക്കുന്നു
ഇന്നും എന്നും ഞാന്‍ കാത്തിരുന്നോട്ടെ ...
അനുഭവങ്ങളുടെ ഈ ഊഷരഭൂവില്‍ ....
നീ അകലങ്ങളില്‍ നിന്നും ആര്‍ത്തുപെയ്യാന്‍
എന്നിലെക്കൊടി വരുന്നതു കാത്തു ....