
ഇതു വിഷു കാലം .................
നിറയുന്ന മഞ്ഞയുടെ സമൃതിക്കാലം ....വിഷുപക്ഷികള്‍ വീണ്ടും വിരുന്നു വരുന്നു....
ഒരു കുടന്ന പൂ കൊണ്ടൊരു വസന്ത കാലം തീര്ത്തു മുറ്റത്തെ കണികൊന്നമരം പൂത്തുനില്പുണ്ടാവും.......
അച്ഛമ്മയുടെ തൊടിയില്‍ കണിവെളളരികള്‍ മൂത്തുകിടപ്പുണ്ടാവും
പൂത്തിരി വാങ്ങാന്‍ പോവാന്‍ അനിയനും
കാത്തിരിപ്പുണ്ടാവും ,
തെക്കേതൊടിയില്‍ മാമ്പഴങ്ങള്‍ പെറുക്കാന്‍ പോവാന്‍ ഇനി വലിയമ്മായി
ഒറ്റയ്ക്ക് പോവുമായിരിക്കും ........
കണ്ണന് ചാര്‍ത്താന്‍ ഇത്തവണ തുളസി മാല അമ്മ തനിച്ചുണ്ടാകിയിരിക്കും .....
അച്ഛന്ടെ പുത്തന്‍ പത്തു രൂപ നോട്ടുകള്‍ ഇനി ഒരെണ്ണമേ ഉണ്ടാവൂ...
അനിയന് മാത്രം........
അച്ചിച്ചന്റെ ഉപ്പേരി കഷ്ണങള്‍ ഇനി ആരും ചോതിക്കില്ല......
ഓര്‍മ്മകള്‍ മാത്രം കൂട്ടിനുള്ള ഞാന്‍ ഇവിടെ അല്ലെ......