Friday, October 3, 2008

മഴ പെയ്യുന്നുണ്ടാവും...

ഇപ്പോളും മുറ്റത്തു മഴപെയ്യുന്നുണ്ടാവും ...

ചെമ്പകപൂക്കളുടെ ഇതളുകള്‍ മഴവെള്ളത്തില്‍ ചന്ദന കുറികളായ് .....

മഴത്തുള്ളികള്‍ തിരിയിടുന്ന മണ്‍ചെരാതുകള്‍ തെളിഞ്ഞും മാഞ്ഞും ഒരു മഴക്കാലം

കടലാസുവഞ്ചികളില്‍ കുഞ്ഞു വെള്ളാരം കല്ലുകലായ്....നിനവുകള്‍ ....

കാവിലെ പുത്തിലഞ്ഞി മഴനനഞ്ഞ് ,ഒരു മഴയെ ഉള്ളിലൊതുക്കി നില്‍പ്പുണ്ടാവും...

മഴത്തുള്ളി പുല്ലുകള്‍ വേലിക്കല്‍ ഒരു വജ്രകല്ല് പോലെ ..

കുഞ്ഞു കരസ്പര്ശതതിനായ് ....

ഗുല്‍മോഹര്‍ മരത്തിലെ പൂക്കള്‍ കൊഴിക്കാന്‍ ഇപ്പോളും മുറ്റത്തു മഴപെയ്യുന്നുടാവും......

No comments: